കോഴിക്കോട്: കേരളത്തിൽ മുസ്‌ലിം ഹത്യക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും വസ്തുതകളുടെ പിന്‍ബലമില്ലാതെ പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന കെ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും വ്യക്തമാക്കി പോപ്പുലർ ഫ്രണ്ട്. വര്‍ഗീയ ഭ്രാന്ത് മൂത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റു സംഘപരിവാര നേതാക്കളും ദിനംപ്രതി കള്ളക്കഥകള്‍ മെനഞ്ഞ് നാടൊട്ടുക്ക് വിദ്വേഷ പ്രചാരണം നടത്തുകയാണ് കേരളത്തെ ഭീകരതയുടെയും വിദ്വേഷത്തിന്റെയും കേന്ദ്രമാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ ആരോപിച്ചു.
ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സുരേന്ദ്രനും കൂട്ടരും ഉയര്‍ത്തിവിട്ട വിദ്വേഷ പ്രചാരണം തിരിച്ചടിച്ചതോടെ അതിന്റെ ജാള്യം മറക്കാനാണ് പോപുലര്‍ ഫ്രണ്ടിനെതിരേ ആരോപണമുന്നയിക്കുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബിജെപിയും ആര്‍എസ്എസുമാണ് സംഘടിത സ്വഭാവത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും രാഷ്ട്രീയവും വര്‍ഗീയവുമായ കാരണങ്ങളാല്‍ ഹിന്ദുത്വ ഭീകരവാദികള്‍ കേരളത്തില്‍ മാത്രം ഇറുനൂറിലധികം പേരെ കൊലപ്പെടുത്തിയതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു.
അസിസ്റ്റന്റ് എൻജിനീയർ താത്കാലിക ഒഴിവ്: നവംബർ 29 വരെ അപേക്ഷിക്കാം
ആര്‍എസ്എസ് സ്വാധീന മേഖലകളില്‍ സ്‌ഫോടനം നടക്കുന്നതും ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിരിക്കുകയാണെന്നും കേരളത്തില്‍ നടന്നിട്ടുള്ള ബോംബ് സ്‌ഫോടനങ്ങളുടെ കണക്കെടുത്താലും ആര്‍എസ്എസ് തന്നെയാണ് മുന്നിലെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ആയുധശേഖരണത്തിന്റെ കാര്യത്തിലും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും ആര്‍എസ്എസ്- ബിജെപി സംഘടനകളിലെ പ്രവര്‍ത്തകര്‍ മുന്‍നിരയിലാനിണെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചു.
Post Your Comments