തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കൊടുവിൽ നഷ്ടമായ കുഞ്ഞിനെ അനുപമയ്‌ക്ക് തിരികെ ലഭിച്ചു. നഷ്ടപ്പെട്ട കുഞ്ഞിനെ തേടി സമരത്തിനിറങ്ങിയ അനുപമയ്ക്ക് മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ തിരികെ കിട്ടിയത്. വഞ്ചിയൂര്‍ കുടുംബകോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. അനുപമയും അജിത്തും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. നിര്‍മല ശിശുഭവനില്‍ നിന്ന് കോടതിയിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു കൈമാറ്റം നടന്നത്.
Also Read:പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് കൂടുതല്‍ നികുതിയിളവ്: പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
‘കൂടെ നിന്ന എല്ലാവർക്കും നന്ദി. വളരെയധികം സന്തോഷമുണ്ട്. സമരവുമായി മുന്നോട്ട് പോകും. കുഞ്ഞ് കാറിൽ ഉണ്ട്. ഇപ്പോൾ എനിക്ക് കുഞ്ഞിന്റെ കൂടെ ഇരിക്കാനാണ് ആഗ്രഹം. കൂടെ നിന്ന എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദി. പിന്നീട് വിശദമായി പ്രതികരിക്കാം. നല്ല അച്ഛനും അമ്മയും ആകാനാണ് ആഗ്രഹം. അങ്ങനെ ആകും’, അനുപമ സന്തോഷത്തോടെ പറഞ്ഞു.
നിര്‍ണായകമായ ഡിഎന്‍എ ഫലം പുറത്തു വന്നതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള വഴിയൊരുങ്ങിയത്. ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു. സിഡബ്ല്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments