തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടലില്‍ പൂട്ടിയിട്ടിരുന്ന 77കാരന് ഇര്വിന് ഫോക്സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുന്‍പ് കോവളത്തെത്തിയ ഫോക്സ് വീഴ്ചയില്‍ പരുക്കേറ്റാണ് കിടപ്പിലായത്.
ഫോക്സിന്റെ സഹായി പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളുമായി നേരത്തെ രാജ്യം വിട്ടിരുന്നു. ഇതിനു ശേഷം ഈ ഹോട്ടലിൽ ഇദ്ദേഹത്തെ പൂട്ടിയിടുകയും ഭക്ഷണമോ മരുന്നോ ഒന്നും നൽകാതെ അവഗണിക്കുകയുമായിരുന്നു.
ഇദ്ദേഹത്തിന്റെ ഞരക്കം കേട്ടാണ് ആളുകൾ പോലീസിൽ അറിയിക്കുകയും രക്ഷപെടുത്തിയതും. ഇദ്ദേഹത്തിന് സൗഖ്യമായതിനു ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാർ നടപടിയെടുക്കുമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments