ThrissurKeralaNattuvarthaLatest NewsNews

പാലിയേക്കര ടോള്‍ പിരിവ് ആയിരം കോടി കടന്നു: നിർമാണചിലവിനെക്കാൾ 236 കോടി അധികമായിട്ടും നിർത്താതെ പിരിവ്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് ആയിരം കോടിയോട് അടുക്കുന്നതായി റിപ്പോർട്ട്‌. നിര്‍മ്മാണത്തിന് ചിലവായതിനേക്കാള്‍ 236 കോടി അധികം ഇതിനോടകം പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖകൾ പുറത്തു വന്നിരുന്നു. പിരിവ് തുടങ്ങി 9 വര്‍ഷം ആകുമ്പോള്‍ 958.68 കോടിയാണ് ലഭിച്ചത്. ഇനിയും 7 വര്‍ഷം പിരിവ് നടത്താന്‍ അനുമതിയുണ്ട്. 2028 ജൂലൈ വരെ ആകുമ്പോഴേക്കും പിരിച്ച തുക നിര്‍മ്മാണ ചിലവിനേക്കാള്‍ 10 ഇരട്ടിയാകും.

Also Read : രണ്ടു വയസ്സുകാരനെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ

മുടക്കിയ തുകയേക്കാള്‍ കൂടുതല്‍ ഇതിനോടകം തന്നെ കിട്ടിയ സാഹചര്യത്തില്‍ ഇനി ടോള്‍ പിരിവ് നിര്‍ത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. കരാര്‍ കാലാവധിക്ക് മുമ്പ് തന്നെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണം എന്ന് പൊതുപ്രവര്‍ത്തകരടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. 2026 വരെ ടോള്‍ പിരിക്കാനായിരുന്നു മുമ്പ് അനുമതി നല്‍കിയിരുന്നത്. പിന്നീട് അത് 2028 വരെയാക്കി ദേശീയ പാത അതോറിറ്റി നീട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button