ദോഹ: ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം തുടരുന്നു. ദോഹയിലെത്തിയ ഒമാന്‍ ഭരണാധികാരിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. ഇരു നേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
Also Read:രോഗ ശമനത്തിനായി ധന്വന്തരി ക്ഷേത്രമായ തോട്ടുവ ക്ഷേത്രം : അറിയാം സവിശേഷതകൾ
ഒമാൻ സുൽത്താൻറ്റെ ഖത്തര്‍ സന്ദര്‍ശനം ഇന്നും തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയാകും.
വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. വിവിധ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഖത്തറിലെ ഒമാന്‍ അംബാസഡര്‍ എന്നിവരും സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഇരു നേതാക്കളും ആറ് സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു കഴിഞ്ഞു.
സൈനിക സഹകരണം, നികുതി, ടൂറിസം, തുറമുഖം, തൊഴിലും നിക്ഷേപവും എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുവരും ഒപ്പ് വെച്ചത്.
Post Your Comments