ThiruvananthapuramLatest NewsKeralaNattuvarthaNews

യുവതിയുടെ ആത്മഹത്യ: പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി

എറണാകുളം : ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വീണ്‍ (23) ആത്മഹത്യചെയ്ത കേസിൽ ഗാര്‍ഹിക പീഡനത്തിന് ഒരാഴ്ച മുന്‍പ് പരാതി ലഭിച്ചിരുന്നുവെന്ന് വനിതാകമ്മിഷന്‍. പൊലീസിന്റെ വീഴ്ച പരിശോധിക്കും. പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

Also Read : വിവാഹദിനത്തില്‍ വരന്റെ വീടിന്റെ മുന്നില്‍ വിവാഹ വേഷത്തില്‍ മണിക്കൂറുകളോളം ധര്‍ണയിരുന്ന് വധു : കാരണം ഞെട്ടിക്കുന്നത്

ഗാർഹിക പീഡനത്തിനെതിരെ ആലുവ പൊലീസിന് പരാതിനൽകിയ എടയപുറം സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് മോശമായി പെരുമാറിയെന്ന്‌ യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുതിയതായി ആലുവ റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button