KeralaLatest NewsNews

സഞ്ജിത്തിന്റെ കൊലപാതകം, കെ.സുരേന്ദ്രന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തീവ്രവാദി സാന്നിദ്ധ്യം, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കെ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങള്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തില്‍ കേരള സര്‍ക്കാരും പോലീസും കൊലയാളികളെ സഹായിക്കുന്നു. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായിട്ടുള്ള അന്വേഷണം നടക്കുന്നില്ല’, ഇക്കാര്യം അമിത് ഷായെ അറിയിച്ചതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘സഞ്ജിത്തിന്റെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി സഞ്ജിത്തിനെ തീവ്രവാദികള്‍ വേട്ടയാടിയിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും രീതിയിലുമെല്ലാം ഇത് തീവ്രവാദി ആക്രമണമാണ്’ , സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button