KeralaLatest NewsIndia

അതി നിർണായക ഡിഎൻഎ ഫലം ഇന്ന് ലഭിക്കും: രണ്ടുതവണ സാമ്പിൾ ശേഖരിച്ചതിൽ അനുപമയ്‌ക്ക് ആശങ്ക

അതനുസരിച്ചു ഇന്നു വൈകുന്നേരത്തോടെ ഫലം സി.ഡബ്ല്യു.സിക്ക് കൈമാറും.

തിരുവനന്തപുരം: ദത്തു കേസിലെ അതിനിര്‍ണായക പരിശോധനാഫലമാണ് ഇന്നു ലഭ്യമാകുക. കുഞ്ഞ് തന്‍റേതാണെന്ന അനുപമയുടെ അനുപമയുടെ അവകാശവാദത്തിനു പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടാകും. ഡി.എന്‍.എ പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭ്യമാക്കാനാകും. അതനുസരിച്ചു ഇന്നു വൈകുന്നേരത്തോടെ ഫലം സി.ഡബ്ല്യു.സിക്ക് കൈമാറും.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ ഡി.എന്‍.എ പരിശോധനാഫലം രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി കൈമാറാവൂ എന്നതാണ് നിയമം. അതേസമയം തന്റെയും അജിത്തിന്റെയും സാമ്പിളുകൾ രണ്ടുതവണ ശേഖരിച്ചതിൽ അനുപമയ്‌ക്ക് ആശങ്ക ഉണ്ടെന്നു മാധ്യമങ്ങളോട് പറഞ്ഞു. അട്ടിമറി സാധ്യതയുണ്ടെന്ന് ഭയപ്പെടുന്നതായും ഇവർ പറഞ്ഞു. പരിശോധനയ്ക്കായി കുഞ്ഞ്, അനുപമ, അജിത്ത് എന്നിവരുടെ സാംപിള്‍ ശേഖരിച്ചപ്പോഴും സി.ഡബ്ല്യു.സി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു.

ദത്ത് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ഏജന്‍സിയായ സി.ഡബ്ല്യു.സിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഡി.എന്‍.എ ടെസ്റ്റ് അടക്കം നടത്തുകയാണെന്നും ഈ മാസം 29 വരെ സമയം വേണമെന്നും സി.ഡബ്ല്യു.സി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ഇതനുസരിച്ച് റിപ്പോര്‍ടിനൊപ്പം ഡി.എന്‍.എ പരിശോധനാ ഫലവും കോടതിയില്‍ ഹാജരാക്കും. കോടതിയുടെ നിലപാടനുസരിച്ചായിരിക്കും ഇനിയുള്ള തുടര്‍ നടപടികള്‍. ഈ മാസം 30 നാണ് ഇനി കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button