സിഡ്നി: കൊവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി ഓസ്ട്രേലിയ. വാക്സിനേഷൻ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ വിസ ഉള്ളവർക്ക് യാത്രാവിലക്ക് നീക്കി. ഡിസംബർ 1 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.
Also Read:ലഹരി മാഫിയ സംഘങ്ങൾ തമ്മിൽ തെരുവ് യുദ്ധം: 9 പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി
വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സഞ്ചാരികൾക്കും ഇളവ് ബാധകമായിരിക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റിന് പുറമേ മൂന്ന് ദിവസം മുൻപെടുത്ത പിസിആർ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. യാത്രാവിലക്ക് നീക്കുന്നത് ഓസ്ട്രേലിയൻ സമ്പദ്ഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ എൺപത് ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കിയതായാണ് വിവരം. ഇതാണ് നിയന്ത്രണങ്ങൾ നീക്കാൻ തനിക്ക് പ്രചോദനമായതെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം നവംബർ 1നായിരുന്നു ഓസ്ട്രേലിയയുടെ അതിർത്തികൾ ആദ്യമായി തുറന്ന് കൊടുത്തത്.
Post Your Comments