ThiruvananthapuramLatest NewsKeralaNews

ദത്ത് വിവാദം : സർക്കാരിന് രൂക്ഷ വിമർശനവുമായി കെ.കെ രമ എംഎൽഎ

തിരുവനന്തപുരം: ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എൻ.എ ഫലത്തോട് പ്രതികരിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. അമ്മയുടെയും അച്ഛന്‍റെയും സഹന സമരത്തിന്‍റെ വിജയമാണിതെന്ന് കെ.കെ. രമ പറഞ്ഞു. സർക്കാരിന്റെ പിടിപ്പിച്ചുകേടാണ് ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിന് വേണ്ടി സമരം ചെയ്യേണ്ട നിലയിൽ എത്തിച്ചതെന്നും എംഎൽഎ പറഞ്ഞു.

ഒരു കുഞ്ഞിന് വേണ്ടി ഒരമ്മ തെരുവിൽ വന്ന് കിടക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഭരണകൂടമാണ്. മുഖ്യമന്ത്രി ചെയർമാനായ ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റിയിലെ ആളുകളാണ് അനുപമക്ക് ഈ ഗതി വരുത്തിയത്. ഇത്തരത്തിൽ ഒരു സമരം ഇന്ത്യയിൽ കേട്ടിട്ടില്ലെന്നും കെ.കെ. രമ മാധ്യമങ്ങളോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button