ഭോപാല്‍: കാർഷിക നിയമങ്ങളുടെ പ്രാധാന്യം കർഷകരിലേക്കെത്തിക്കാൻ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്ന് വിമർശനവുമായി മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി. നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കർഷകർക്ക് പോലും കഴിഞ്ഞില്ലെന്നും, കര്‍ഷകരെ ബോധവത്കരിക്കുന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പരാജയപ്പെട്ടതാണ് നിയമങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം.
Also Read:കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്പ്രേ ചെയ്തു: കൊച്ചിയിൽ യുവാവിന് ക്രൂരമർദനം
‘മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രഖ്യാപനത്തില്‍ എന്നെപ്പോലുള്ളവര്‍ വേദനിക്കുന്നു. നിയമങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെങ്കില്‍, അത് ബി.ജെ.പി പ്രവര്‍ത്തകരുടെ ബലഹീനതയാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ (ബി.ജെ.പി പ്രവര്‍ത്തകര്‍) ഈ നിയമങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കുന്നതില് പരാജയപ്പെട്ടത്?’, ഭാരതി ട്വീറ്റ് ചെയ്തു.
‘പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നെ വേദനിപ്പിച്ചു. പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണങ്ങളെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ഞങ്ങള്‍ (ബി.ജെ.പി അണികള്‍) പരാജയപ്പെട്ടുവെന്ന് തോന്നി’, ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
Post Your Comments