കൊച്ചി : കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. നട്ടെല്ലിന് പരിക്കേറ്റ ആന്റണി ചികിത്സയിലാണ്.
ഈ മാസം 11-നാണ് സംഭവം നടന്നത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പിന്നാലെ ഒരു സംഘം യുവാവിനെ കാറിലേക്ക് വലിച്ച് കയറ്റി കൊണ്ടുപോവുകയും മര്‍ദനത്തിന് ഇരയാക്കുകയുമായിരുന്നു. ആലുവയിലും അങ്കമാലിയിലും എത്തിച്ചായിരുന്നു ക്രൂര മര്‍ദനം. കമ്പി വടിയുള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ഇതിന് പുറമെ യുവാവിന്റെ കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്‌പ്രേ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
Read Also : ഹലാല്‍ വിവാദം ഉയര്‍ത്തുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാന്‍: രമേശ് ചെന്നിത്തല
മര്‍ദനമേറ്റ ആന്റണിയുടെ കുടുംബത്തെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അക്രമത്തെ കുറിച്ച് പരാതിപ്പെട്ടാല്‍ കുടുംബത്തെ വകവരുത്തുമെന്നായിരുന്നു ഭീഷണി.
Post Your Comments