ErnakulamKeralaNattuvarthaLatest NewsNewsCrime

‘അവന്‍ ശരിയല്ല,പടച്ചോനും എനിക്കും അറിയുന്ന കാര്യം,പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍’: മോഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യ കുറിപ്പ് പുറത്ത്. ഭര്‍തൃവീട്ടുകാര്‍ക്കും സിഐക്കുമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

‘ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല. സുഹൈദ് എന്റെ പ്രാക്ക് നിന്നോട് കൂടെയുണ്ടാകും. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം’ എന്നാണ് രണ്ടു പേജിലായി മോഫിയ ആദ്യം കുറിച്ചിരിക്കുന്നത്.

‘അവനെ അത്രമേല്‍ സ്‌നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്‌നേഹിക്കാന്‍ പാടില്ലായിരുന്നു’

‘പപ്പ സോറി. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും’ എന്ന് അവസാന പേജിലായി മോഫിയ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button