തിരുവനന്തപുരം: ഇനി മുതൽ രാവിലെ മുതൽ ആശുപത്രികളിൽ വരി നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുൻകൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കുമെന്നറിയിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയുടെ ഓൺലൈൻ പ്രിന്റിംഗ് സാധിക്കും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read : യുഎഇ ദേശീയ ദിനം: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്
“ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാം. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റെഫറൽ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാൻ റെഫറൻസ് ആവശ്യമാണ്.
Post Your Comments