AlappuzhaLatest NewsKeralaNattuvarthaNews

ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു : രണ്ടുപേർ പിടിയിൽ

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് സോ​മ​രാ​ജന്റെ വീ​ടി​ന് മുന്നിലാണ് സംഭവം

ചാ​രും​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. നൂ​റ​നാ​ട് പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്. പ​ള്ളി​ക്ക​ൽ പ​ണ​യി​ൽ സാ​യ് ഭ​വ​ന​ത്തി​ൽ സോ​മ​രാ​ജ​നെ (55) ആ​ക്ര​മി​ച്ച കേ​സി​ൽ ശൂ​ര​നാ​ട് ആ​ന​യ​ടി വി​ഷ്ണു ഭ​വ​നം വി​ഷ്ണു (21), പ​ണ​യി​ൽ സ്നേ​ഹാ​ല​യ​ത്തി​ൽ സ​ജ​യ​ൻ (41) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് സോ​മ​രാ​ജന്റെ വീ​ടി​ന് മുന്നിലാണ് സംഭവം. വീടിന് മു​ന്നി​ലെ റോ​ഡി​ൽ മ​ദ്യ​പി​ച്ച സം​ഘം ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ​ചെ​യ്ത​തി​ന്​ വീ​ടു​ക​യ​റി മ​ർ​ദി​ച്ച​താ​യാ​ണ് സോ​മ​രാ​ജന്റെ പ​രാ​തി. പ​രി​ക്കേ​റ്റ സോ​മ​രാ​ജ​ൻ ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : യുവാവിനെ വെട്ടിയ കേസ് : ഒരാൾ കൂടി പിടിയിൽ

പ​യ്യ​ന​ല്ലൂ​രി​ൽ കാ​ർ അ​ടി​ച്ച് ത​ക​ർ​ത്ത​തു​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് അ​ക്ര​മി​സം​ഘത്തെ അ​ടൂ​ർ പൊ​ലീ​സ് നേരത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. പിന്നീട് ജാ​മ്യ​ത്തി​ൽ​ വി​ട്ട ഇ​വ​രെ നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button