മസ്‌കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഖത്തറിൽ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയാണ് ഒമാൻ സുൽത്താനെ വരവേറ്റത്. ഇന്നും നാളെയും ഒമാൻ ഭരണാധികാരി ഖത്തറിൽ ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയും അദ്ദേഹം നടത്തും. വിവിധ സഹകരണ കരാറുകളിലും ഒമാൻ ഭരണാധികാരി ഒപ്പുവയ്ക്കുമെന്നാണ് വിവരം.
പ്രതിരോധ വിഭാഗം ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ്, ദീവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സഊദ് അൽ ബുസൈദി. റോയൽ ഓഫിസ് മന്ത്രി ലെഫ്. ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം ബിൻ അബ്ദുല്ല അൽ മുർശിദി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ മുർശിദി, തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബഔവിൻ, ഖത്തറിലെ ഒമാൻ അംബാസഡർ നജീബ് ബിൻ യഹ്യ അൽ ബലൂശി തുടങ്ങിയവർ സുൽത്താനോടൊപ്പമുണ്ട്.
Post Your Comments