ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ചാവേർ ആക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിനായി സാമൂഹിക മാധ്യമമായ ടിക് ടോക്ക് വഴി സംഘടന യുവാക്കൾക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്മസ് അവധിക്കാലത്ത് യൂറോപ്പിലും അമേരിക്കയിലും ചാവേർ സ്ഫോടനങ്ങൾ നടത്തിയാൽ വലിയ തോതിൽ ആൾനാശം വരുത്താൻ സാധിക്കുമെന്ന് ഐ എസ് കണക്ക് കൂട്ടുന്നതായി അന്താരാഷ്ട്ര മാധ്യമത്തിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
#EXCLUSIVE: ISIS using TikTok to recruit young suicide bombers in bid to carry out Christmas attacks https://t.co/hxwA5p39IO pic.twitter.com/vDAWL3ieLC
— The US Sun (@TheSunUS) November 21, 2021
Also Read:യുഎഇ ഗോൾഡൻ വിസ: 44,000 പേർ അവസരം പ്രയോജനപ്പെടുത്തി
ക്രിസ്മസ് കാഫിറുകളുടെ ആഘോഷമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളുടേത് എന്ന പേരിൽ പുറത്തു വന്ന വീഡിയോയിൽ പറയുന്നു. ‘അവർ അള്ളാഹുവിൽ വിശ്വസിക്കുന്നില്ല. അവർ പ്രവാചകനെ പരിഹസിക്കുന്നവരാണ്. അവർ സാത്താന്റെ അടിമകളാണ്. ‘ എന്ന ശബ്ദരേഖയും വീഡിയോക്കൊപ്പം ഉണ്ട്.
വീഡിയോയിൽ ക്രിസ്മസ് ചന്തകളുടെയും ആഘോഷങ്ങളുടെയും ദൃശ്യങ്ങളുമുണ്ട്. ഈ കാഫിറുകളുടെ രക്തമൊഴുക്കാൻ അള്ളാഹുവിന്റെ പോരാളികൾ തയ്യാറാകുക എന്നും വീഡിയോയിൽ ആഹ്വാനം ചെയ്യുന്നു. ക്രിസ്മസ് ആഘോഷ വേളയിൽ ഉപയോഗിക്കുന്ന അതേ വസ്ത്രങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനാണ് വീഡിയോയിൽ പറയുന്നത്. പൊട്ടിത്തെറിക്കുവാനും അവിശ്വാസികളിൽ ഭീതി വിതയ്ക്കുവാനും വീഡിയോയിൽ ആഹ്വാനം ചെയ്യുന്നു.
Post Your Comments