Latest NewsKeralaNews

ഇസ്‌ലാമിനെ കരിവാരിത്തേക്കുകയാണ് ലക്ഷ്യം, ഈ വിഷങ്ങളെ അവജ്ഞയോടെ തള്ളണം: തുപ്പൽ, ശർക്കര വിവാദങ്ങളിൽ ജിഫ്‌രി തങ്ങൾ

കാസർഗോഡ്: തുപ്പൽ, ശർക്കര വിവാദങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഇസ്‌ലാമിനെ കരിവാരിത്തേയ്ക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഈ വിഷങ്ങളെ അവജ്ഞയോടെ തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചട്ടഞ്ചാലിൽ സമസ്ത ബോധനയത്‌നത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഇസ്‌ലാമിനെ കരിവാരിത്തേക്കുകയാണ് വ്യജ പ്രചാരണം അഴിച്ചുവിടുന്നവരുടെ ലക്ഷ്യം. വിശുദ്ധ ഖുർആനിലെ പല പരാമർശങ്ങളും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തും പശ്ചാത്തലം മനസിലാക്കാതെയും ഉദ്ധരിച്ച് ചിലർ ബോധപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read:‘കെപിഎസി ലളിതയെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും’: ചികിത്സാ വിവാദത്തില്‍ പിടി തോമസ്

അതേസമയം, തുപ്പൽ, ശർക്കര വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. ശബരിമലയിലെ ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണമെന്ന ആഹ്വാനമായിരുന്നു പി.സി നടത്തിയത്. തുപ്പിയ ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നും ദേവസ്വം ബോർഡിനെ പറഞ്ഞാൽ മതിയെന്നും പി സി ജോർജ് വിമർശിച്ചു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button