
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ബേക്കറി ജീവനക്കാരനടക്കം മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ. ഇവർ താമസിച്ച മുറിയിൽ നിന്ന് അതീവരഹസ്യമായാണ് പോലീസ് ഇവരെ പിടികൂടിയത്. മുണ്ടക്കയത്തെ പ്രമുഖ ബേക്കറിയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ സുബൈർ, സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്.
നാലുമാസം മുൻപ് മുണ്ടക്കയത്തെത്തിയ സുബൈർ BSNL എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തിൽ പങ്കുള്ള സുഹൃത്തുക്കൾ ഇവിടെയെത്തിയാണ് താമസിച്ചു വന്നത്. എന്നാൽ ഇത് ബേക്കറിയുടമയ്‌ക്കോ കെട്ടിട ഉടമയ്‌ക്കോ അറിയില്ലെന്നാണ് പോലീസ് പറയുന്നത്. പ്രത്യേക സംഘം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പോലും അറിയിക്കാതെയാണ് ഇവിടെയെത്തിയതും പ്രതികളെ പിടികൂടിയതും.
പ്രതികളെ പിടികൂടാത്തതിൽ വലിയ പ്രതിഷേധമാണ് സോഷ്യല്മീഡിയയിലടക്കം ഉയരുന്നത്. ഭാര്യയുടെ കണ്മുന്നിൽ വെച്ചാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ ഭാര്യ ദൃക്‌സാക്ഷിയുമാണ്. കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രൻ അമിത്ഷായെ കാണാനിരിക്കുമ്പോഴാണ് പ്രതികളെ പിടികൂടുന്നത്.
Post Your Comments