ErnakulamKeralaLatest NewsNews

ശബരിമല തീര്‍ത്ഥാടനം: സംസ്ഥാനത്തിന് പുറത്ത് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ പ്രയാസമെന്ന് ദേവസ്വം ബോര്‍ഡ്

കേരളം മുഴുവന്‍ സ്‌പോട്ട് ബുക്കിംഗ് ഒരുക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി

കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കാന്‍ കഴിയുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമായാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. അതേസമയം കേരളം മുഴുവന്‍ സ്‌പോട്ട് ബുക്കിംഗ് ഒരുക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Read Also : ഒരിക്കലുംമരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ടു: അമരത്വം കിട്ടുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് മരിച്ചു

വിവിധ സംസ്ഥാനങ്ങളില്‍ ബുക്കിംഗ് കേന്ദ്രം അനുവദിക്കണമെങ്കില്‍ ജീവനക്കാര്‍, കെട്ടിടം, ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ചുരുങ്ങിയ സമയത്ത് ഇത് ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നുമാണ് ദേവസ്വം വ്യക്തമാക്കിയത്.

അതേസമയം ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണ വിവാദ വിഷയത്തില്‍ ഹൈക്കോടതി ഭക്ഷ്യ സുരക്ഷാവകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി. ഹര്‍ജി കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഭക്ഷ്യ സുരക്ഷാവകുപ്പ് കമ്മീഷണറോട് വിശദീകരണം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button