ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ വലിയ സൗന്ദര്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ ഉണ്ടാകാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. എന്നാൽ , ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാൻ കഴിയുന്ന ചില പൊടികൈകള്‍ ഉണ്ട് . അവ എന്തെല്ലാമെന്ന് നോക്കാം.
വെളിച്ചെണ്ണയും ആവണക്കെണ്ണയും
വെളിച്ചെണ്ണയും ആവണക്കെണ്ണയും സമമായി ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ദിവസവും ചെയ്യുക.
വെളിച്ചെണ്ണയും മഞ്ഞളും
രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയില്‍ 1 സ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ചെയ്യുക. കുറച്ച് നാരങ്ങനീര് കൂടി ഇടുന്നത് കൂടുതല്‍ ഗുണം ചെയ്യും.
Read Also : ശബരിമല സ്ത്രീ പ്രവേശനം മുതൽ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്: അലി അക്ബർ
വെളിച്ചെണ്ണയും പഞ്ചസാരയും ഉപ്പും
പകുതി കപ്പ് വെളിച്ചെണ്ണയില്‍ ഒരു കപ്പ് ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. അഞ്ച് മിനിറ്റ് ഇത് ശരീരത്തില്‍ നന്നായി പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ഇത് ചെയ്യുന്നത് ഗുണം ചെയ്യും.
വെളിച്ചെണ്ണയും ഒലിവ് എണ്ണയും
വെളിച്ചെണ്ണയും ഒലിവ് എണ്ണയും സമമായി ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ഉണങ്ങുന്ന വരെ കാത്തിരിക്കുക. ദിവസവും ചെയ്യുക.
Post Your Comments