കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം മുതൽ തുടങ്ങിയതാണ് ഈ കാലം തെറ്റിയുള്ള മഴയും അനർത്ഥങ്ങളുമെന്ന് സംവിധായകൻ അലി അക്ബർ. ശബരിമല സ്ത്രീ പ്രവേശനം മുതൽ എന്ന് താൻ പറഞ്ഞാൽ തന്നെ ചിലപ്പോൾ പരിഹസിച്ചേക്കാമെന്നും എന്നാൽ അന്നുമുതൽ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണെന്ന് സംവിധായകൻ പറയുന്നു. സ്ത്രീ പ്രവേശനത്തിൽ ഹുങ്ക് കാണിച്ച പോലീസ് ഏമാന്മാരുടെ സ്ഥിതി എന്തായി എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിൽ ചോദിക്കുന്നു.
അലി അക്ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇവിടെ പെരുമഴയാണ്, കാലം തെറ്റിയ മഴ, എന്ന് തുടങ്ങിയതാണ് ഈ അനർത്ഥങ്ങൾ, ശബരിമല സ്ത്രീ പ്രവേശനം മുതൽ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നേ പരിഹസിച്ചേക്കാം. പക്ഷെ അന്നുമുതൽ ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിലാണ്.. അനുഭവം കൊണ്ട് ഒന്ന് ഹരിച്ചു നോക്കൂ.. ഒന്നും നേരെ ചൊവ്വേ നടക്കുന്നില്ല, എല്ലാ മണ്ഡല കാലത്തും പരമാവധി ദുരിതം, സന്നിധാനത്ത് കടകൾ പോലും ആർക്കും വേണ്ട, നടവരവ് കുറഞ്ഞു, അയ്യപ്പന്മാർക്ക് കാനന വഴി ഇല്ല, സന്നിധാനത്ത് മന്ത്രിമാർ പേക്കൂത്ത്, ഒന്ന് മുങ്ങിത്തൊഴാൻ പമ്പ കനിയുന്നില്ല, ഇതൊക്കെ വെറും ഊഹങ്ങളല്ല സത്യമായാതാണ്, സ്ത്രീ പ്രവേശനത്തിൽ ഹുങ്ക് കാണിച്ച പോലീസ് ഏമാന്മാരുടെ സ്ഥിതി എന്തായി, സാക്ഷാൽ പിണുവിന്റെ അവസ്ഥ എന്ത്? സമാധാനമുണ്ടോ? ഒന്നിന് പുറകെ ഒന്നായി അയാളെ വേട്ടയാടാൻ സ്വപ്ന മുതൽ നമ്മുടെ പുരാവസ്തുക്കാരൻ വരെ വന്നില്ലേ? കാലം കലികാലം എന്ന് വെറുതെ പറഞ്ഞാൽ പോരാ… ദുഷ്ട ശക്തികൾക്ക് ഈശ്വരൻ പണികൊടുക്കുന്ന കാലം… പാവം നമ്മളും അതിൽ അനുഭവിക്കുന്നു.. ഒരുമിച്ചു പറയാം സ്വാമിയേ ശരണമയ്യപ്പ. ചുരുളിയിലെ മുഴുവൻ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമർപ്പിക്കുന്നു. മൂപ്പർക്ക് അതിഷ്ടാവും, പുരോഗമന പാർട്ടി നേതാവല്ലേ.
Post Your Comments