കേളകം: കേളകത്ത് യുവാവിന് കുത്തേറ്റു. മാങ്കുളത്താണ് സംഭവം. കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിനാണ് (31) കുത്തേറ്റത്.
വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
Read Also : ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി
പ്രതി ആരെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്നുള്ള പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Post Your Comments