ന്യൂഡല്‍ഹി: സൈനിക രംഗത്ത് ചൈനയെ കടത്തിവെട്ടാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി വ്യോമ സൈനിക മേഖലയില്‍ കരുത്ത് കൂട്ടാനൊരുങ്ങുകയാണ് ഇന്ത്യ. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ രാജ്യത്തു നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കേസുകൾ
അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ചൈനയുടെ ചെങ്ഡു ജെ-20, റഷ്യയുടെ സുഖോയ്-57 എന്നിവയ്ക്കാണ് നിലവില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളോട് ഏകദേശം സാമ്യമുള്ള സാങ്കേതികവിദ്യയുള്ളത്. 2025-26ല്‍ ആദ്യ പ്രോട്ടോടൈപ്പ് തയാറാകുമെന്നും 2030ല്‍ നിര്‍മാണം ആരംഭിക്കാമെന്നുമാണ് കരുതുന്നത്.
ഇരട്ട എന്‍ജിനുകളുള്ള അഡ്വാന്‍സ്ഡ് മീഡിയം കോംപാക്ട് എയര്‍ക്രാഫ്റ്റിന്റെ (എഎംസിഎ) പ്രോട്ടോ ടൈപ്പുകളുടെ അന്തിമ രൂപരേഖ അടുത്ത വര്‍ഷമാദ്യം കാബിനറ്റ് സുരക്ഷാ സമിതിയുടെ അംഗീകാരത്തിനായി അയയ്ക്കും. പ്രതിരോധ, ധനമന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ശേഷമാകും സിസിഎസിലേക്ക് അയയ്ക്കുകയെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. എഎംസിഎയുടെ നിര്‍മാണപദ്ധതിക്ക് 15,000 കോടി രൂപ ചെലവുവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments