വിയന്ന: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓസ്ട്രിയയിൽ പ്രഖ്യാപിക്കപ്പെട്ട നാലാം ലോക്ക്ഡൗൺ കർശനമായി പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. തിങ്കളാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വാക്സിനേഷൻ മന്ദഗതിയിലായതാണ് ഓസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെടാൻ കാരണമായതെന്ന് ചാന്‍സിലര്‍ അലക്സാണ്ടര്‍ ഷാലന് ബെര്‍ഗ് പറഞ്ഞു. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വാക്സിനേഷന് നിര്‍ബന്ധമാക്കി. ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്നും ചാൻസലർ പറഞ്ഞു.
എത്രയും പെട്ടെന്ന്, അതായത് 2022 ഫെബ്രുവരി 1-ന് മുമ്പായി ഓസ്ട്രിയയിൽ എല്ലാവര്ക്കും വാക്സിനേഷന് നിര്‍ബന്ധമാക്കുകയാണ്. വാക്സിനേഷൻ സ്വീകരിക്കാൻ മടിക്കുന്നവരെ ഷാലൻബർഗ് രൂക്ഷമായി വിമർശിച്ചു. വാക്സിനേഷൻ സ്വീകരിക്കാത്തവർ ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും ഇനി ഇത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments