എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എല്ല് തേയ്മാനം കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍ എല്ല് തേയ്മാനം സംഭവിക്കുന്നത്. എല്ലിന്റെ ബലം കുറഞ്ഞ് ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് എല്ല് തേയ്മാനം. സമയബന്ധിതമായി കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കാന്‍ വരെ ഇത് കാരണമാകും.
പ്രായാധിക്യത്തിന് പുറമെ മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതിന് കാരണമായി വരാറുണ്ട്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളില്‍ എല്ല് തേയ്മാനമുണ്ടാകാറുണ്ട്.
Read Also:- സ്മാർട്ട്‌ഫോണുകള്‍ക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാര്‍ട്ട്
ഇവയ്ക്ക് പുറമെ തൈറോയ്ഡ്, വിറ്റാമിന്‍- ഡിയുടെ കുറവ്, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍, അമിതവണ്ണം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം എന്നിവയും സ്ത്രീകളില്‍ എല്ല് തേയ്മാനത്തിന് കാരണമാകാറുണ്ട്. ജീവിതശൈലികളില്‍ മാറ്റം വരുത്തുന്നതോടെ മാത്രമാണ് എല്ല് തേയ്മാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകൂ. ഇതിന് സമയത്തിന് അസുഖം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
Post Your Comments