പത്തനംതിട്ട: മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ 16 കാരിയുടെ ജീവിതം ഇരുളിലാകുന്നു. നാരങ്ങാനത്തെ വീട്ടില്‍ ഒറ്റയ്ക്കായി പോയ ജാസ്മിന്‍ എന്ന പെണ്‍കുട്ടിയാണ് തുടര്‍പഠനത്തിനു പോകാന്‍ സാധിക്കാതെ കഴിയുന്നത്. അമ്മയേയും പെണ്‍കുട്ടിയേയും തനിച്ചാക്കി പിതാവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പോയി. ഇതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മാതാവും വീടിന്റെ പടിയിറങ്ങി.
തുടര്‍ന്ന് കലക്ടര്‍ നേരിട്ട് ചെന്ന് കുട്ടിയെ ഏറ്റെടുത്ത് ബാലികാ സദനത്തിലാക്കുകയും ചെയ്തു. ആരോഗ്യമന്ത്രി ബാലികാമന്ദിരം സന്ദര്‍ശിച്ച് കുട്ടിക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ ആ കുട്ടിയുടെ ജീവിതം ഇപ്പോള്‍ ഇരുളിലാണ്. ഇതിനിടെ പെണ്‍കുട്ടിയെ തേടി എത്തിയ മാതാവ് മിനിയ്‌ക്കൊപ്പം സ്വന്തം വീട്ടിലേയ്ക്ക് തന്നെ പെണ്‍കുട്ടിയെ ബാലികാ സദനം അധികൃതര്‍ പറഞ്ഞയക്കുകയും ചെയ്തു.
കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാം ഏറ്റെടുക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍, ഉയര്‍ന്ന മാര്‍ക്ക് നേടി പത്താം ക്ലാസ് വിജയിച്ച കുട്ടിക്ക് പ്ലസ് വണ്ണിന് അഡ്മിഷന്‍ വാങ്ങി നല്‍കിയില്ല. സിബിഎസ്ഇ സിലബസില്‍ പഠിച്ചിരുന്ന കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസ് അറ്റന്റ് ചെയ്യുന്നത് തടഞ്ഞ് പഠനം മുടക്കിയെന്നും പരാതിപ്പെടുന്നു.
പ്ലസ് വണ്ണിന് അഡ്മിഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കേരളാ സിലബസില്‍ പഠനം തുടരാന്‍ ശ്രമിക്കുന്നതിനിടയിലാണ് കെഎസ്ഇബി വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. മാതാവ് മിനിക്ക് വേറെ വരുമാന മാര്‍ഗമില്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ തുടര്‍ പഠനവും ചോദ്യചിഹ്നമാകുകയാണ്. കനത്ത മഴയില്‍ ഏറെ ഭയന്നാണ് ജാസ്മിന്‍ മാതാവ് മിനിക്കൊപ്പം ഇവിടെ കഴിയുന്നത്. വൈദ്യുതി വിഛേദിച്ചതിനെ തുടര്‍ന്ന് പരാതി പറയാന്‍ ജില്ലാ കലക്ടറെ കാണാന്‍ ചെന്നപ്പോള്‍ മന്ത്രി വീണാ ജോര്‍ജിനെ കാണാനായിരുന്നുവത്രേ നിര്‍ദ്ദേശം.
ഇതനുസരിച്ച് സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലെ എംഎല്‍എ ഓഫീസിലെത്തിയെങ്കിലും മന്ത്രിയെ കാണാന്‍ പിഎ അനുവദിച്ചില്ലെന്ന് ജാസ്മിന്‍ പറയുന്നു.
Post Your Comments