ErnakulamLatest NewsKeralaNattuvarthaNews

ആ​ശു​പ​ത്രിയി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ സ്വ​ർ​ണം മോ​ഷ്​​ടി​ച്ചു : ജീ​വ​ന​ക്കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ർ അറസ്റ്റിൽ

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ ചെ​യി​നാ​ണ് പ്രതികൾ മോ​ഷ്​​ടി​ച്ച​ത്

കൊ​ട്ടി​യം: പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ സ്വ​ർ​ണം മോ​ഷ്​​ടി​ച്ച കേസി​ൽ ജീ​വ​ന​ക്കാ​ര​നു​ൾ​പ്പെ​ടെ മൂന്ന് യു​വാ​ക്ക​ൾ അറസ്റ്റിൽ. കൊ​ട്ടി​യം ക​മ്പി​വി​ള ബോ​ബ​ൻ നി​വാ​സി​ൽ ബോ​ബ​ൻ (46), ആ​ലു​വ ക​ട​ങ്ങ​ല്ലൂ​ർ ശ​ങ്ക​ർ നി​വാ​സി​ൽ ഉ​ണ്ണി (39), മ​യ്യ​നാ​ട് ധ​വ​ള​ക്കു​ഴി ക​മ്പ​നി തൊ​ടി​യി​ൽ സ​നോ​ജ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ശു​പ​ത്രി​യി​ലെ സ​ർ​ജി​ക്ക​ൽ വാ​ർ​ഡി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ ചെ​യി​നാ​ണ് പ്രതികൾ മോ​ഷ്​​ടി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​ പൊ​ലീ​സ്​ പ്ര​തി​ക​ളെ ക​ണ്ടെ​ത്തുകയായിരുന്നു.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു : ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ

കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ എം.​സി. ജിം​സ്​​റ്റ​ലിന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സു​ജി​ത്ത് ബി. ​നാ​യ​ർ, അ​നൂ​പ്, പി.​ജി. അ​ഷ്​​ട​മ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ഫി​റോ​സ്​ ഖാ​ൻ സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, പ്ര​വീ​ൺ​ച​ന്ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button