ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്ത് സൈന്യം. സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ലഷ്‌കര്‍ ഭീകരരെ സൈന്യം പിടികൂടി. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തായ്ബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഭീകരരാണ് പിടിയിലായത്. ലെല്‍ഹാര്‍ സ്വദേശികളായ ഷൗക്കത്ത് ഇസ്ലാം ദര്‍, ഐജാസ് അഹമ്മദ് ലോണ്‍, ഐജാസ് ഗുല്‍സര്‍ ലോണ്‍, മന്‍സൂര്‍ അഹമ്മദ് ഭാട്ട്, നാസര്‍ അഹമ്മദ് ഷാ എന്നിവരാണ് പിടിയിലായത്.
Read Also : സഞ്ജിത്തിന്റെ കൊലപാതകം: കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കെ സുരേന്ദ്രന്‍
തെക്കന്‍ കാശ്മീരിലായിരുന്നു സംഭവം. പുല്‍വാമയില്‍ അടുത്തിടെ നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഭീകരര്‍ പിടിയിലായത്. ഭീകരരില്‍ നിന്ന് സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തു.
ലഷ്‌കര്‍ ഇ തായ്ബയുടെ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മറ്റ് സ്ഥലങ്ങളിലേക്ക് കടത്തിയതായി കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിന് പിന്നിലും ഈ സംഘമാണെന്ന് സൈന്യം അറിയിച്ചു.
Post Your Comments