ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കമ്പ്യൂട്ടർ സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിന് പലതരത്തിലുള്ള പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്‌ചക്കുറവാണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. കണ്ണുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
➤ കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും നേത്രരോഗങ്ങൾ അകറ്റാനും സഹായിക്കും.
➤ ദിവസവും കണ്ണിന് മുകളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിർമ്മ കിട്ടുന്നതിന് സഹായകമാണ്. കമ്പ്യൂട്ടറിന് മുന്നിൽ അധികനേരം ഇരിക്കുന്നവർ ഐസ് ക്യൂബ് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
➤ ദിവസവും കണ്ണിന് മുകളിൽ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടാൻ സഹായിക്കും.
Read Also:- വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാനൊരുങ്ങി ഒല
➤ കണ്ണിന് മുകളിൽ രണ്ട് കെെകൾ വച്ച് അൽപ നേരം അടച്ച് വയ്ക്കുന്നത് കണ്ണുകൾക്ക് റിലാക്‌സേഷന്‍ ലഭിക്കാൻ സഹായിക്കുന്നു.
Post Your Comments