KeralaLatest NewsNews

മകള്‍ ആത്മഹത്യ ചെയ്തതിന്റെ ദു:ഖം വിട്ടുമാറും മുമ്പെയായിരുന്നു കാമുകന്‍ അരുണും ചതിച്ചത്

ഷീബയുടെ പ്രതികാരത്തിനു പിന്നില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

അടിമാലി : സംസ്ഥാനത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു
കഴിഞ്ഞ ദിവസം അടിമാലിയില്‍ ഉണ്ടായത്. കാമുകന്റെ ചതി ഷീബ എന്ന 36 കാരിയായ വീട്ടമ്മയെ കൊണ്ടുചെന്നെത്തിച്ചത് വല്ലാത്തൊരു പ്രതികാര മനോഭാവത്തിലായിരുന്നു. 13 വയസുകാരിയായ മകള്‍ ജീവനൊടുക്കിയതിന്റെ ദുഃഖം മാറും മുമ്പെയായിരുന്നു കാമുകന്‍ അരുണും ചതിച്ചത്. കൈയിലെ പണവും തന്റെ ശരീരവും അരുണിന് അടിയറ വെച്ചപ്പോള്‍ ഷീബയ്ക്ക് ചതി മനസിലാക്കാനായില്ല. തന്നെ ഒഴിവാക്കുകയാണെന്ന് മനസിലാക്കിയ ഷീബ, തന്നെ വിവാഹം കഴിച്ചില്ലങ്കില്‍ നഷ്ടപരിഹാരമെന്ന നിലയില്‍ രണ്ടുലക്ഷത്തില്‍പ്പരം രൂപ നല്‍കണമെന്ന് അരുണിനോട് ആവശ്യപ്പെട്ടതായും പറയുന്നു.

Read Also : അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് രാഹുൽ ഗാന്ധിയ്‌ക്ക് ഒന്നും അറിയില്ല: രൂക്ഷ വിമർശനവുമായി കിരൺ റിജിജു

അടുപ്പത്തിലായിരുന്ന സമയത്ത് അരുണ്‍ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേര്‍ത്തിരുന്നെന്നും ഇത് വിളിച്ച് കിട്ടിയെങ്കിലും അരുണ്‍ പണം തന്നില്ലെന്നുമാണ് ഷീബയുടെ മൊഴി. ഇതുസംബന്ധിച്ച് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഒരു ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അരുണ്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും ഷീബ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇതിനിടെ അരുണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെ ഷീബ എല്ലാ പദ്ധതികളും മുന്‍കൂട്ടി തയ്യാറാക്കുകയായിരുന്നു.

ഷീബ തിരുവനന്തപുരത്ത് ഹോംനഴ്സ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അരുണുമായി പരിചയത്തിലാകുന്നത്. മുരിക്കാശ്ശേരി പൂമാംകണ്ടം വെട്ടിമലയില്‍ സന്തോഷിന്റെ ഭാര്യയാണ് 36 കാരിയായ ഷീബ. സന്തോഷ് പെയിന്ററാണ്. ഈ ദമ്പതികള്‍ക്ക് രണ്ടുമക്കളാണ്. മകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 13 കാരിയായ മകള്‍ 4 മാസം മുമ്പാണ് ജീവനൊടുക്കിയത്.

ഇത്രയും ക്രൂരമായി അരുണിനോട് ഷീബ പെരുമാറണമെങ്കില്‍ പുറത്തുവന്നതിനപ്പുറം ഇവര്‍ തമ്മില്‍ പകയ്ക്ക് കാരണമായ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരിക്കാം എന്ന് നാട്ടുകാര്‍ പറയുന്നു. അരുണിന്റെ മുഖത്തേയ്‌ക്കൊഴിക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേയ്ക്കും തെറിച്ചുവീണിരുന്നു.

അതേസമയം ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. തുടര്‍ന്ന് പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിന് ശേഷമാണ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button