Latest NewsNewsInternationalTechnology

ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി

റിയാദ്: ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി അറേബ്യ. കച്ചവട സ്ഥാപനങ്ങളിൽ ഇറക്കുകയും തിരികെ അയക്കുകയും ചെയ്യുന്ന വസ്തുക്കളുടെ കണക്ക് പരിശോധിച്ചാകും ഇത്. അസ്വാഭാവികമായ ഇടപാടുകൾ സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റിക്ക് അനായാസം കണ്ടെത്താനാകും. 2022 ഫെബ്രുവരി 16 വരെ സൗദിയിലെ ബിനാമി സ്ഥാപനങ്ങൾക്ക് പദവി മാറാം. ഇതിനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. സൗദിയിലെ നിക്ഷേപകരായി ബിനാമി ബിസിനസുകാർക്ക് മാറാനാണ് അനുമതി.

കാലാവധിക്ക് ശേഷം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയാണ് ഇതിൽ ഏറ്റവും മികച്ചത്. പുതിയ രീതിയനുസരിച്ച് ഓരോ സ്ഥാപനത്തിലേയും പണമിടപാടുകൾ സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിക്ക് പരിശോധിക്കാനാകും. ഈ ഇടപാടുകളിൽ അസ്വാഭാവികതയുള്ളവ തനിയേ കണ്ടു പിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാകും.

Read Also:- താരൻ അകറ്റാൻ ഒരു പഴം മാത്രം..!!

കണക്കിലെ പൊരുത്തക്കേടുകൾ പരിശോധിച്ചാകും ഇത്. കടകളിൽ ഇറക്കുന്നവ, പുറത്തേക്ക് പോകുന്നവ, മടക്കി അയക്കുന്നവ, പണമിടപാട് എന്നിവ ഓൺലൈനിൽ പരിശോധിച്ചാൽ തന്നെ കാര്യം പിടികിട്ടും. ഇതോടെ സംശയകരമായ സ്ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണം തുടങ്ങും. ശേഷം കുറ്റം കണ്ടെത്തിയാൽ നടപടിയെടുക്കും.

Read Also:- 2022 ഐപിഎല്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കുമെന്ന് ബിസിസിഐ

സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെ 20 വകുപ്പുകളുടെ സേവനം ഇതിനുണ്ടാകും. ബിനാമി ബിസിനസുകൾ നടത്തുന്നവരെ കണ്ടെത്താൻ നടത്തുന്ന നിരീക്ഷണ ശൈലി ഏറെ മാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാൻ അൽഹുസൈൻ പറഞ്ഞു. ഇതിനാൽ തന്നെ ഫീൽഡ് പരിശോധയേക്കാൾ കൂടുതൽ ഓൺലൈൻ പരിശോധന ആദ്യം നടക്കും. 20 സർക്കാർ വകുപ്പുകളുടെ ഡാറ്റകളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. സംശയാസ്പദമായ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന 120 ലേറെ സൂചനകൾ നിർണയിച്ചിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button