കോട്ടയം: ഹോട്ടലുകളിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്‌ലിംകൾക്കിടയിൽ നിർബന്ധമായ കാര്യമാണെന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ്. തനിക്കുണ്ടായ അനുഭവവും പി സി വെളിപ്പെടുത്തി. 2016ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച വേളയിൽ മുസ്‌ലിംകൾ മന്ത്രിച്ചൂതി തന്റെ ദേഹം മുഴുവൻ തുപ്പിയെന്നും കുളിച്ച ശേഷമാണ് താൻ പുറത്തിറങ്ങിയതെന്നും ജോർജ് വെളിപ്പെടുത്തുന്നു. ഷെക്കെയ്‌ന ടെലിവിഷന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2016ലെ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ ഖത്തീബ് വന്നു. മുറ്റത്തിറങ്ങിയ വേളയിൽ എന്റെ ശരീരം മുഴുവൻ അവർ തുപ്പി. നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. അത് അവരുടെ വിശ്വാസമാണത്. ഞാൻ നിന്നു കൊടുത്തു. ഖത്തീബ് പോയപ്പോൾ ഞാൻ പോയിക്കുളിച്ചു. അതിനുശേഷം മറ്റൊരു സുഹൃത്ത് വന്ന് എന്റെ മേലുമുഴുവൻ തുപ്പി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും കയറിക്കുളിച്ചു.’ – ജോർജ് പറഞ്ഞു.
‘ഭക്ഷണത്തിൽ ഈ പണി ചെയ്യാൻ തുടങ്ങിയിട്ട് എത്ര കൊല്ലമായി. മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ അവർ മൂന്നു തവണ തുപ്പും, അതാണ് നമ്മൾ കഴിക്കുന്നത്. ഒരൊറ്റ മുസ്‌ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാൻ, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കിൽ ഇടതുകാലിന്റെ തള്ളവിരൽ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്‌ലിമിന്റെ നിയമം. ഭക്ഷണത്തിൽ തുപ്പുക എന്നത് ഇവരുടെ നിർബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല’, ജോർജ് കൂട്ടിച്ചേർത്തു.
‘ആ ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടികൊടുക്കേണ്ടേ. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാൻ കൊള്ളുവോ?’, പി.സി ചോദിച്ചു.
Post Your Comments