Latest NewsNewsIndia

സമീര്‍ വാങ്കഡെ മുസ്ലീമാണെന്ന് നവാബ് മാലിക്കിന്റെ മകള്‍: തെളിവായി വിവാഹ ക്ഷണക്കത്ത്

നവാബ് മാലിക്കിന്റെ ഈ ആരോപണത്തിനുള്ള തെളിവായിട്ടാണ് അദ്ദേഹത്തിന്റെ മകള്‍ നിലോഫര്‍ ഇപ്പോള്‍ സമീര്‍ വാങ്കഡെയുടേതെന്ന് പറയപ്പെടുന്ന ഒരു വിവാഹക്ഷണക്കത്ത് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്.

മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ മുസ്ലീമാണെന്ന ആരോപണം ആവര്‍ത്തിച്ച്‌ എന്‍ സി പി മന്ത്രി നവാബ് മാലിക്കിന്റെ മകള്‍ നിലോഫര്‍. സമീര്‍ വാങ്കഡെ മുസ്ലീമാണെന്നും എന്നാല്‍ അത് മറച്ച്‌ വച്ചാണ് എസ് സി വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന ജോലി കൈവശപ്പെടുത്തിയതെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. സമീര്‍ വാങ്കഡെയുടെ കുടുംബം ഈ ആരോപണം ആവര്‍ത്തിച്ച്‌ നിഷേധിക്കുകയും ചെയ്തിരുന്നു.

Read Also: ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകൾ: വിഡി സതീശൻ

നവാബ് മാലിക്കിന്റെ ഈ ആരോപണത്തിനുള്ള തെളിവായിട്ടാണ് അദ്ദേഹത്തിന്റെ മകള്‍ നിലോഫര്‍ ഇപ്പോള്‍ സമീര്‍ വാങ്കഡെയുടേതെന്ന് പറയപ്പെടുന്ന ഒരു വിവാഹക്ഷണക്കത്ത് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ക്ഷണക്കത്തില്‍ ദാവൂദിന്റെയും സഹേദാ വാങ്ക്ഡെയുടേയും മകന്‍ എന്നാണ് സമീര്‍ വാങ്കഡെയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനു പുറമേ മുസ്ലീം ചടങ്ങുകളായ നമസ് ഇ മഗ്രിബിനും അതിനു ശേഷമുള്ള നിക്കാഹിനും പങ്കെടുക്കാന്‍ ക്ഷണിച്ചു കൊണ്ടാണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ തങ്ങളെ മനപൂ‌ര്‍വം അപമാനിക്കുന്നതിന് വേണ്ടി നവാബ് മാലിക്ക് നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് വാങ്ക്ഡെ കുടുംബം ആരോപിച്ചു. നബാവ് മാലിക്കിനെതിരെ ബോംബെ ഹൈക്കോടതിയില്‍ മാനനഷ്ട കേസും ഇവര്‍ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button