Latest NewsKeralaNews

‘കേന്ദ്രത്തിൽ മോദിയുടെ പടിയിറക്കം ആരംഭിച്ചു, ഇനി കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ്’: കെ സുധാകരൻ

ഫാസിസം തകരണമെങ്കിൽ കോൺഗ്രസ് വളരണമെന്നും സുധാകരൻ പറഞ്ഞു

തിരുവനന്തപുരം : കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം നരേന്ദ്ര മോദിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലഖിപൂരിൽ ചിതറിവീണ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ ബിജെപിയുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനംമാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ഭാവിയുടെ പ്രതീക്ഷയായി പ്രിയങ്ക മാറിക്കഴിഞ്ഞതായും ഫാസിസം തകരണമെങ്കിൽ കോൺഗ്രസ് വളരണമെന്നും കോൺഗ്രസ് തകർന്നാൽ ഫാസിസം വളരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

Read Also  :   അ​ന്യ ​സം​സ്ഥാ​നതൊ​ഴി​ലാ​ളി​ക്ക് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് മൊ​ബൈ​ൽഫോ​ൺ ത​ട്ടി​യെ​ടുത്തു:പ്രതി അറസ്റ്റിൽ

കുറിപ്പിന്റെ പൂർണരൂപം :

മോഡിയുടെ പടിയിറക്കം.

കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. പിൻവലിക്കാനല്ല നടപ്പിലാക്കാനാണ് ബിൽ കൊണ്ടുവന്നതെന്ന ബിജെപി യുടെ വെല്ലുവിളി കർഷക പ്രതിഷേധത്തിന് മുന്നിൽ ഒലിച്ചു പോയി. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കർഷക ജനത നടത്തിയ പോരാട്ടം വിവരണാതീതം. ഐതിഹാസികം!

Read Also  :  വ്യാജകേസിൽ കുടുക്കി ആദിവാസി യുവാവിനെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ച സം​ഭ​വം : കലക്​ടർക്ക്​ മാതാവിന്റെ പരാതി

കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണൽ കാറ്റ്…സമരഭൂവിൽ അവസാനിച്ചു പോയവർ 750 ൽ ഏറെ. ലക്കീം പൂരിൽ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി. നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികൾ, ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണം…കൊടും വേനലും അതി ശൈത്യവും…. സമാനതകളില്ലാത്ത ത്യാഗം സഹിച്ചു സമരത്തിൽ അണിനിരന്നവർ അവരുടെ പോരാട്ട വീര്യത്തെ രാജ്യം അഭിവാദ്യം ചെയ്യുന്നു. നിങ്ങളെ ഈ നാട് നമിക്കുന്നു. കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി എല്ലാ പോരാളികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.

Read Also  :   ഡിവൈഎഐക്ക് നോൺ ഹലാൽ ഫെസ്റ്റ് നടത്താൻ തന്റേടമുണ്ടോ?: പാരഗണിലെ ചിത്രം പങ്കുവച്ച റഹീമിനോട് സോഷ്യൽ മീഡിയ

ലഖിപൂരിൽ ചിതറി വീണ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം. യു പി ഇന്ന് ഇളകി മറിയുകയാണ്…പതിനായിരങ്ങളാണ് പ്രിയങ്കയെ കേൾക്കാൻ ഒഴുകിയെത്തുന്നത്… രാജ്യത്തിനു ഭാവിയുടെ പ്രതീക്ഷയായി നിങ്ങൾ മാറിക്കഴിഞ്ഞു. ഫാസിസം തകരണമെങ്കിൽ കോൺഗ്രസ്‌ വളരണം. കോൺഗ്രസ്‌ തകർന്നാൽ ഫാസിസം വളരും. ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം. കോൺഗ്രസ്‌ കുതിര ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button