KeralaLatest NewsNews

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത : മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്തെ പലയിടങ്ങളിലും ഇന്നലെ മഴ പെയ്തിരുന്നു

ന്യൂഡൽഹി : അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്തെ പലയിടങ്ങളിലും ഇന്നലെ മഴ പെയ്തിരുന്നു. പമ്പ-ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനവും നിർത്തിവച്ചിരുന്നു. അതേസമയം, മഴ മാറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.

Read Also  :  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ശബരിമല വനത്തിനുള്ളിലും കിഴക്കൻ മലയോര മേഖലയിലും നിർത്താതെ പെയ്തതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകകൾ ഉയർത്തിയതോടെ പമ്പ ത്രിവേണിയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നതാണ് ആശങ്കയുണ്ടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button