അബുദാബി: 2030 ഓടെ അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കി. ഹൈപ്പർലൂപ് ചീഫ് ടെക്‌നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്‌സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ.
ലോസ് ഏഞ്ചൽസിലെ ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിസ് നിർമിച്ച പാസഞ്ചർ പോഡിൽ 30 പേർക്കു യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പാക്കി നൂതന സാങ്കേതിക വിദ്യയിൽ നിർമിച്ച പോഡിന്റെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അബുദാബിയിലേക്ക് ഹൈപ്പർലൂപ്പിൽ 12 മിനിറ്റുകൊണ്ടു യാത്ര ചെയ്യാം. ഫുജൈറയിലെത്താനും 12 മിനിറ്റ് മതി. അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള 150 കിലോമീറ്റർ ഹൈപ്പർലൂപ് പാതയുടെ ആദ്യഘട്ടം ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് വിവരം.
Read Also: ഹലാൽ സംസ്ക്കാരം ഉണ്ടാക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ട: കെ.സുരേന്ദ്രൻ
Post Your Comments