കോഴിക്കോട്: കണ്ടംകുളത്ത് ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. പയ്യാനക്കൽ തെക്കഞ്ചീരി ജിനിത്ത് (37), കൊമ്മേരി മുക്കുണ്ണിത്താഴം ജമാൽ ഫാരിഷ് (22), പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ (31), കാസർകോട് കുന്താർ പോക്കറടുക്ക മുഹമ്മദ് നൗഷാദ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലിങ്ക് റോഡിലുള്ള സ്വർണ ഉരുക്ക് ശാലയിൽനിന്ന് ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി 1.2 കിലോഗ്രാം സ്വർണം മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോകുമ്പോൾ നാല് ബൈക്കിലെത്തിയ എട്ടുപേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് ആക്രമിച്ച് കവരുകയായിരുന്നു. സംഭവത്തിൽ സിസിടിവി അടക്കമുള്ള തെളിവുകളുണ്ടായിരുന്നില്ല.
കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്: സമരം തുടരുമെന്ന് അനുപമ
അതേസമയം ഇവർക്ക് സിം കാർഡുകൾ എടുത്ത് നൽകിയ മൂട്ടോളി സ്വദേശി ലത്തീഷിനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പോലീസ് പിടിയിലാകുകയായിരുന്നു.
Post Your Comments