KeralaLatest NewsNews

തെരുവുനായ കടിച്ചാൽ 5,000 രൂപ ധനസഹായം: പദ്ധതിയുമായി കേരളത്തിലെ ഈ നഗരസഭ

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്

മലപ്പുറം : തെരുവുനായകളുടെ ആക്രമണം നഗരത്തിൽ രൂക്ഷമായതോടെ ധനസഹായ പദ്ധതിയുമായി പൊന്നാനി നഗരസഭ. തെരുവുനായ കടിച്ചാൽ ചികിത്സാ സഹായമായി 5,000 രൂപ നൽകുമെന്നാണ് നഗരസഭ പറയുന്നത്. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രമാണ് നിബന്ധന.

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നഗരസഭ അധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുടർ ചികിത്സയ്‌ക്ക് സഹായം ലഭിക്കുക. പദ്ധതി പ്രകാരം കടിയേറ്റ അഞ്ച് പേർക്ക് ഇതിനോടകം തന്നെ സഹായം ആവശ്യമായി വന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം കടിയേറ്റവരാണിത്

.Read Also  :ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ചികിത്സ തേടേണ്ടി വന്നവർക്ക് രേഖകളുമായി നഗരസഭയെ സമീപീക്കാവുന്നതാണെന്നും ആക്രമണം ഒഴിവാക്കാൻ ശാശ്വത നടപടികൾ തുടങ്ങുമെന്നും നഗരസഭാ അദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button