Latest NewsJobs & VacanciesEducationCareerEducation & Career

മൂവ്‌മെന്റ് കണ്‍ട്രോള്‍ ഗ്രൂപ്പില്‍ സിവിലിയന്‍ ഒഴിവ്: നവംബര്‍ 27 വരെ അപേക്ഷിക്കാം

ഗുവാഹാട്ടി ആസ്ഥാനമായുള്ള എച്ച്.ക്യു 22 മൂവ്‌മെന്റ് കണ്‍ട്രോള്‍ ഗ്രൂപ്പില്‍ സിവിലിയന്‍ വിഭാഗത്തില്‍ ഒഴിവ്. അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 27 വരെ തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ പൂരിപ്പിച്ച് അവശ്യ രേഖകളുമായി Group Commander, HQ 22 Movement Control Group, PIN 900328 C/0 99 APO എന്ന വിലാസത്തില്‍ അയക്കുക.

Read Also : വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യണം

മസാല്‍ച്ചി: മെട്രിക്കുലേഷന്‍ പാസായിരിക്കണം. മസാല്‍ച്ചിയുമായി ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം. ബാര്‍ബര്‍: മെട്രിക്കുലേഷന്‍ പാസായിരിക്കണം. ബന്ധപ്പെട്ട് ട്രേഡില്‍ അറിവുണ്ടായിരിക്കണം.

എം.ടി.എസ്: മെട്രിക്കുലേഷന്‍ പാസായിരിക്കണം. മെസഞ്ചര്‍ ട്രേഡില്‍ അറിവുണ്ടായിരിക്കണം. തീ മെസ് വെയ്റ്റര്‍: മെട്രിക്കുലേഷന്‍ പാസ് ആയിരിക്കണം അല്ലെങ്കില്‍ തത്തുല്യം. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. 18 മുതല്‍ 25 വയസ് വരെയാണ് പ്രായ പരിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button