YouthLatest NewsNewsMenWomenLife Style

കൈകള്‍ എപ്പോഴും തണുത്തിരിയ്ക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക.!

ചൂട് കാലാവസ്ഥ ആണെങ്കിലും ചിലരുടെ കൈകള്‍ എപ്പോഴും തണുത്തിരിക്കാറുണ്ട്. സമയക്കുറവും തിരക്കും കാരണം പലരും ഇതു ഒരു വലിയ കാര്യമായി എടുക്കാറില്ല. നമ്മള്‍ അത് ശ്രദ്ധിക്കാതെ വിടുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. നമ്മുടെ അശ്രദ്ധ ചിലപ്പോള്‍ തിരുത്താന്‍ പറ്റാത്ത തെറ്റായി മാറിയേക്കാം.

അനീമിയ അഥവാ വിളര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ കൈകള്‍ എപ്പോഴും തണുത്തിരിക്കാന്‍ സാധ്യതയുണ്ട്. വിറ്റാമിന്‍ ബി-12ന്റെ കുറവും കൈകള്‍ തണുപ്പിച്ചേക്കും. തൊലിയോ തൊലിക്കടിയിലുള്ള കലകളോ തണുത്തുറഞ്ഞ് കെട്ടുപോകുന്ന അവസ്ഥയാണിത്. ലൂപ്പസ് എന്ന രോഗമുണ്ടെങ്കിലും കൈകള്‍ എപ്പോഴും തണുത്തിരിക്കും.

Read Also:- ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി

ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. റെയ്നോഡ്സ് സിന്‍ഡ്രോം’ എന്ന അവസ്ഥയിലും കൈകള്‍ തണുത്തുപോകാന്‍ സാധ്യതയുണ്ട്. ആവശ്യമായ രീതിയില്‍ രക്തയോട്ടം നടത്താന്‍ ധമനികള്‍ക്ക് കഴിയാത്ത സാഹചര്യമാണ് ‘റെയ്നോഡ്സ് സിന്‍ഡ്രോം’. ഇത്തരം അവസ്ഥകള്‍ ആണെങ്കില്‍ സമയം കണ്ടെത്തി, ഒട്ടും വൈകാതെ തന്നെ ചികിസ്ത തേടേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button