UAELatest NewsNewsInternationalGulf

കിംഗ് ഫിഷ്‌ ചാംപ്യൻഷിപ്പ്: ചൂണ്ടയിട്ട് നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാം

അബുദാബി: അബുദാബി കിംഗ് ഫിഷ്‌ ചാംപ്യൻഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കും. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ചാംപ്യൻഷിപ്പിൽ പങ്കെടുക്കാം. ചൂണ്ടയിട്ടു നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അബുദാബി കിംഗ് ഫിഷ്‌
ചാംപ്യൻഷിപ്പിലൂടെ മൊത്തം 20 ലക്ഷം ദിർഹമാണു (4 കോടിയിലേറെ രൂപ) സമ്മാനത്തുക. വിവിധ മത്സര വിഭാഗങ്ങളിൽ ജേതാക്കളായ 60 പേർക്ക് സമ്മാനത്തുക വീതിച്ചു നൽകും.

Read Also: ‘ജീവിതത്തില്‍ തോല്‍വികൾ ഏറ്റുവാങ്ങി, ഇനിയും തോൽക്കാൻ മനസില്ല’:ഗവര്‍ണറുടെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി

2022 ഏപ്രിൽ 2 വരെയാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്. ദൽമ, അൽമുഗീറ, അൽദഫ്ര ഗ്രാൻഡ് ചാംപ്യൻഷിപ്പുകളും ഇതിൽ ഉൾപ്പെടും. ഡൽമ ചാംപ്യൻഷിപ് ഡിസംബർ 2-5 വരെയും അൽ മുഗീറ ചാംപ്യൻഷിപ് ജനുവരി 6-9 വരെയും അൽ ദഫ്ര ഗ്രാൻഡ് ചാംപ്യൻഷിപ് 2022 മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെയുമാണ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പുരുഷന്മാർക്കും സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. പരമ്പരാഗത മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മീൻപിടിക്കാൻ വല, കുന്തം, തോക്ക് എന്നിവ ഉപയോഗിക്കരുതെന്നാണ് നിബന്ധന. ചൂണ്ടയിട്ടു പിടിച്ചെടുത്ത മത്സ്യം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കമ്മിറ്റി ഓഫിസിൽ പ്രദർശിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ kingfish.aldhafraftseival.com വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു : ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button