അമ്പലപ്പുഴ: ക്ഷേത്രത്തിൽ പൊങ്കാലയർപ്പിക്കാനെത്തിയ സ്ത്രീകളുടെ മാലകൾ കവർന്ന കേസിൽ നാടോടി സ്ത്രീകൾ അറസ്റ്റിൽ. നാലു നാടോടി സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുത്തൻനട കൈപ്പള്ളിൽ ശോഭനയുടെ മൂന്നേകാൽ പവൻ സ്വർണവും പുത്തൻ പറമ്പ് അനീഷിന്റെ മകൻ ആയുഷിന്റെ ഒരു പവൻ തൂക്കം വരുന്ന മാലയുമാണ് ഇവർ കവർന്നത്.
Read Also :സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചു : മർദ്ദനമേറ്റ നവവരനും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി
പുന്തല ക്ഷേത്രത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അമ്പലപ്പുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയതു.
Post Your Comments