
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശന്‍ എന്നയാളെയാണ് ഇനി പിടികൂടാനുള്ളത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചിറയിന്‍കീഴ് സ്വദേശി അരുണ്‍ദേവിനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു അരുണ്‍ദേവ്. സെക്യൂരിറ്റി അരുണ്‍ദേവിന്റെ കൈയില്‍ നിന്ന് പാസ് വാങ്ങിയിരുന്നു. ഇത് തിരികെ തരാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. യുവാവിനെ അകത്ത് കയറ്റി ഗേറ്റ് അടച്ച് മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടിരുന്നു.
Post Your Comments