
കൊല്ലം : യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ. ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലിക്കായി പോയ പട്ടത്താനം സ്വദേശിനിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
കൊറ്റങ്കര പേരൂര്‍ മണ്ണുമുക്ക് ജയന്തി കോളനിയില്‍ പാറയിടുക്കില്‍ വീട്ടില്‍ താമസിക്കുന്ന അനുമോന് (30) ആണ് പിടിയിലായത്. ബൈക്കില്‍ പിന്തുടര്ന്നാണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്.
Read Also : യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments