സിംഗപ്പൂർ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായി ക്രിപ്റ്റോ കറന്‍സി മാറുമെന്ന് അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായിരുന്ന ഹിലരി ക്ലിന്‍റണ്‍. ക്രിപ്‌റ്റോകറന്‍സി നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ രാജ്യങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും ആത്യന്തികമായി മുഴുവന്‍ രാജ്യങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ അതിന് കഴിയുമെന്നും ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
‘അവയ്ക്ക് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള കഴിവുണ്ട്. അത് ചെറുതായി ആരംഭിച്ച്, വളരെ വലുതായി മുന്നോട്ട് പോകുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സാധാരണ കറന്‍സിയെ തുരങ്കം വയ്ക്കാനും ഡോളറിനെ കേവലം റിസര്‍വ് കറന്‍സി മാത്രമാക്കി മാറ്റാനുമുള്ള ശേഷിയുണ്ട്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തെറ്റായ വിവരങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെ നിരവധി പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്’- ഹിലരി വ്യക്തമാക്കി.
Read Also: എതിർപ്പുകൾ മറികടന്ന് ലോകരാഷ്‌ട്രങ്ങളുമായി കൂടുതല്‍ അടുത്ത് തായ്‌വാൻ
റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ഹിലരി ക്രിപ്റ്റോ കറന്‍സിക്കെതിരെ രംഗത്തുവന്നത്. ഹാക്കര്‍മാരുടെയും വ്യാജ വിവരങ്ങളും സൈബര്‍ യുദ്ധങ്ങളും കൈകാര്യം ചെയ്യുന്ന വളരെ വലിയ സംഘത്തെ പുടിന്‍ വിന്യസിച്ചതായി അവര്‍ കുറ്റപ്പെടുത്തി. 2017ല്‍ ട്രംപിനെതിരെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം റഷ്യയുടെയും പുടിന്‍റെയും ഇടപെടലാണെന്ന് ഹിലരി വാദിച്ചിരുന്നു.
Post Your Comments