മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ ഹോട്ടലുകൾക്കു നേരെ നടത്തുന്ന കുപ്രചാരണത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ . സമൂഹത്തെ വർഗീയമായി വിഭജിക്കുന്ന തരത്തിൽ നിരന്തരമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങാനാണ് ഹോട്ടൽ വ്യാപാരികളുടെ തീരുമാനമെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
Also Read : പ്രമേഹം കുറയ്ക്കാന്‍ തുളസിയില..!!
വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്ന് ഒരുകൂട്ടരും മറ്റൊരു വിഭാഗത്തിന്റെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്ന് മറ്റൊരു കൂട്ടരും പ്രചാരണം നടത്തുന്നു. ഇത്തരത്തിൽ രാഷ്ട്രീയനേട്ടം കൊയ്യാൻ കാത്തുനിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ജീവിക്കാൻ പ്രയാസപ്പെടുന്ന വ്യാപരികളെ വീണ്ടും ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം ചെയ്തികൾക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ഹോട്ടൽ വ്യാപാരികൾ പറഞ്ഞു.
Post Your Comments