ദുബായ്: 2025 ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ ദുബായ് വിജയിച്ചു.
Read Also: വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്ക് സമ്മാനം: പുതിയ പദ്ധതിയുമായി കെ എസ് ഇ ബി
2025-ൽ 27-ാമത് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ഐകോം) ജനറൽ കോൺഫറൻസിന് ദുബായ് ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 119 രാജ്യങ്ങൾ മ്യൂസിയം കോൺഫറൻസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 അന്താരാഷ്ട്ര മ്യൂസിയങ്ങൾ കോൺഫറൻസിൽ ഉൾക്കൊള്ളിക്കും.
ഈ വിജയം രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് ശക്തമായ ഉത്തേജനം നൽകുന്നുവെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
Post Your Comments