Latest NewsIndiaNews

രാജ്യത്ത് 600 വായ്പ ആപ്പുകള്‍ നിയമവിരുദ്ധം: ആളുകളുടെ ജീവനെടുക്കുന്നു, നിയന്ത്രണം വേണമെന്ന് റിസര്‍വ് ബാങ്ക് സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് നിയമവിരുദ്ധമായി വായ്പ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയന്ത്രണം കൊണ്ടുവരണമെന്നും റിസര്‍വ് ബാങ്ക് സമിതി. രാജ്യത്തുള്ള 1100 വായ്പ ആപ്പുകളില്‍ 600 എണ്ണം നിയമ വിരുദ്ധമാണെന്നാണ് റിസര്‍വ് ബാങ്ക് സമിതി വ്യക്തമാക്കിയിരിക്കുന്നത്.

Read Also : നോട്ട് നിരോധനം നടപ്പാക്കിയതോടെ കള്ളപ്പണം കുറഞ്ഞുവെന്ന് അനറോക്ക്

കൊവിഡ് കാലത്താണ് ഇത്തരം അപ്പുകളുടെ ഉപയോഗം കൂടിയതെന്നും തിരിച്ചടവ് മുടങ്ങുന്നതിനാല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുകയാണെന്നും സമിതി പറയുന്നു. അനധികൃത ആപ്പുകള്‍ കണ്ടെത്താന്‍ നോഡല്‍ ഏജന്‍സി വേണമെന്നും ആപ്പുകള്‍ക്ക് വെരിഫിക്കേഷന്‍ കൊണ്ടുവരണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button