Latest NewsNewsIndia

ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി: 168 താലൂക്കുകളിലും 1109 വില്ലേജുകളിലും പ്രളയം

22,593 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്

ആന്ധ്രപ്രദേശ്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. കനത്ത മഴയില്‍ സംസ്ഥാനത്ത് 499.98 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 168 താലൂക്കുകളെയും 1109 വില്ലേജുകളെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. 22,593 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.

Read Also : ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍: അഞ്ചാം തവണയാണ് അംഗീകാരം

കനത്തമഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി പോയ മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് നൂറോളം പേരെ കാണാതായതായാണ് വിവരം. അതേസമയം തിരുപ്പതിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു.

സ്വര്‍ണമുഖി നദി കരകവിഞ്ഞ് ഒഴുകിയതോടെ മറ്റ് ജലാശയങ്ങളില്‍ ശക്തമായ ഒഴുക്ക് തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button